അബുദാബിയിൽ ഫെയ്‌സ് പേ ഷോപ്പ് തുറന്നു.

Face Pay shop opened in Abu Dhabi.

അബുദാബിയിൽ ഫെയ്‌സ് പേ ഷോപ്പ് തുറന്നു. അബുദാബി റീം ഐലൻഡിലെ സ്കൈ ടവറിലാണ് ഫെയ്‌സ് പേ ഷോപ്പ് ‘ബി സ്റ്റോർ’ തുറന്നിരിക്കുന്നത്. ഇവിടെ ജ്യൂസ്, കാപ്പി, ബ്രെഡ്, പലവ്യഞ്ജനങ്ങൾ, ലഘുഭക്ഷണങ്ങൾ എന്നിവ പോലുള്ള ഭക്ഷണ സാധനങ്ങൾ ഷോപ്പർമാർക്ക് സ്വയം അവരുടെ മുഖം സ്‌കാൻ ചെയ്‌ത് പണം നൽകി വാങ്ങാം.

ഇവിടെ ഉപഭോക്താവിനെ സ്വാഗതം ചെയ്യുന്നത് ഒരു ELO സ്‌ക്രീൻ ആയിരിക്കും. ഇതുവഴിയായിരിക്കും പേയ്മെന്റ് പ്രക്രിയകൾ നടപ്പിലാക്കാൻ സാധിക്കുക. നൂതന AI സാങ്കേതികവിദ്യയും ക്ലൗഡ് സംവിധാനങ്ങളും സമന്വയിപ്പിച്ചാണ് ഫെയ്‌സ് പേ ഷോപ്പ് ഒരുക്കിയിട്ടുള്ളതെന്ന് പ്രമുഖ ഉപഭോക്തൃ സാങ്കേതികവിദ്യാ ഹോൾഡിംഗ് ഗ്രൂപ്പായ ആസ്ട്ര ടെക് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!