ദുബായ് – ഷാർജ ഗതാഗതം സുഗമമാക്കാൻ അൽ താവൂൺ ഏരിയയിൽ നിന്ന് ഷാർജ,ദുബായ് എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന അൽ നഹ്ദ പാലത്തിൽ 500 മീറ്റർ നീളത്തിൽ ഒരു പാത ചേർത്തതായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (SRTA) അറിയിച്ചു.
ഷാർജയെയും ദുബായെയും ബന്ധിപ്പിക്കുന്ന അൽ താവൂൺ സ്ട്രീറ്റിൽ തിരക്കേറിയ സമയങ്ങളിൽ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്.
അതിനാൽ അൽ താവുൺ, അൽ ഖാൻ, അൽ മജാസ് പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും എത്തിഹാദ് റോഡിലേക്കും ഷാർജ റിംഗ് റോഡിലേക്കും പോകുന്ന വാഹനയാത്രികർക്കും ഈ പുതിയ പാത പദ്ധതി പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.