യുഎഇയിൽ അർദ്ധവർഷ സ്വദേശിവൽക്കരണം പൂർത്തിയാക്കാനുള്ള സമയപരിധി നീട്ടി

Deadline to complete half-year naturalization in UAE extended

യുഎഇയിൽ 50 ജീവനക്കാരോ അതിൽ കൂടുതലോ ഉള്ള സ്വകാര്യ മേഖലയിലെ കമ്പനികളുടെ അർദ്ധ വാർഷിക സ്വദേശിവൽക്കരണം പൂർത്തിയാക്കാനുള്ള സമയപരിധി ജൂൺ 30 മുതൽ നിന്ന് ജൂലൈ 7 വരെ നീട്ടിയതായി ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു.

ജൂൺ നാലാം വാരത്തിൽ വരുന്ന ബലിപെരുന്നാൾ അവധി പരിഗണിച്ച് കമ്പനികൾക്ക് അവരുടെ ലക്ഷ്യത്തിലെത്താൻ കൂടുതൽ സമയം നൽകാൻ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. സ്വദേശിവത്കരണം നടപ്പിലാക്കേണ്ട സമയപരിധി അവസാനിച്ച് വീഴ്ച വരുത്തിയ കമ്പനികള്‍ക്ക് 42,000 ദിര്‍ഹം വരെ പിഴ അടക്കേണ്ടി വരും. കൃത്രിമം കാണിക്കാന്‍ ശ്രമിക്കുന്ന സ്ഥാപനങ്ങള്‍ക്കും പിഴ ഉള്‍പ്പെടെ വലിയ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!