ഒക്ടോബർ 29 മുതൽ ദുബായിൽ നിന്ന് മുംബൈയിലേക്കും ബെംഗളൂരുവിലേക്കും പോകുന്ന യാത്രക്കാർക്ക് എമിറേറ്റ്‌സിന്റെ പ്രീമിയം ഇക്കോണമിയിൽ യാത്ര ചെയ്യാനാകുമെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.
ഈ രണ്ട് ജനപ്രിയ ഇന്ത്യൻ പോയിന്റുകളിലേക്ക് പുതിയ പ്രീമിയം ഇക്കണോമി സീറ്റുകളിലും ഇന്റീരിയറുകളിലും മറ്റെല്ലാ ക്യാബിൻ ക്ലാസുകളിലും ഉയർന്ന എക്സ്പീരിയൻസ് നൽകുന്ന A 380 വിമാനമാണ് ഒക്ടോബർ 29 മുതൽ സർവീസ് നടത്തുക. പ്രീമിയം ഇക്കണോമിയിൽ ആഡംബര സീറ്റുകളും കൂടുതൽ ലെഗ് റൂമും ഉണ്ടായിരിക്കും. ഒക്ടോബർ 29 മുതൽ യാത്രയ്ക്ക് ഉടൻ സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
ഫോർ-ക്ലാസ് കോൺഫിഗറേഷൻ ഫീച്ചർ ചെയ്യുന്ന കൂടുതൽ A 380 വിമാനങ്ങൾ വേഗത്തിൽ പുറത്തിറക്കുമെന്നും കൂടുതൽ സ്ഥലങ്ങളിലേക്ക് ഇവ വിന്യസിക്കുമെന്നും എയർലൈൻസ് പറഞ്ഞു. പ്രീമിയം ഇക്കണോമി ക്യാബിനുകളുമായി ജൂലൈയിൽ ലോസ് ഏഞ്ചൽസിലേക്കാണ് എമിറേറ്റ്സ് അരങ്ങേറ്റം കുറിക്കുന്നത്. 2023 അവസാനത്തോടെ റൂട്ടുകളുടെ എണ്ണം 12 ആയി ഉയർത്താനും പദ്ധതിയുണ്ട്.