ദുബായിലും അബുദാബിയിലും സിറ്റി ചെക്ക് ഇൻ തുടങ്ങിയതിന് പിന്നാലെ ഇപ്പോള്‍ ഷാർജയിലും യാത്രക്കാർക്കായി ചെക്ക് ഇൻ സേവനം ഒരുക്കിയിട്ടുണ്ട്. എയർ അറേബ്യ യാത്രക്കാർക്ക് ഷാർജ മുവെയ്‌ലയിലെ അൽ മദീന ഷോപ്പിങ് സെന്ററിന് എതിർ ഭാഗത്തുള്ള കേന്ദ്രത്തിലാണ് വിമാനത്താവളത്തില്‍ എത്താതെ തന്നെ ചെക്ക് ഇന്‍’ ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്.
രാവിലെ 10 മുതല്‍ രാത്രി 10 വരെ ഈ കേന്ദ്രത്തിലെത്തി യാത്രക്കാർക്ക് ചെക്ക് ഇന്‍ ചെയ്യാന്‍ സാധിക്കും. യാത്രയുടെ 24 മണിക്കൂർ മുൻപ് മുതൽ 8 മണിക്കൂർ മുൻപ് വരെ ചെക്ക് ഇൻ ചെയ്യാം. യാത്രക്കാർക്ക് അവരുടെ ലഗേജുകള്‍ ചെക്ക് ഇന്‍ കേന്ദ്രത്തില്‍ നല്‍കുന്നതിനോടൊപ്പം തന്നെ ബോർഡിങ് പാസും ഇവിടെ നിന്ന് തന്നെ സ്വന്തമാക്കാന്‍ സാധിക്കും. 20 ദിർഹം ഫീസ് ബാധകമായിരിക്കും. സിറ്റി ചെക്ക് ഇന്‍ സംവിധാനം പൂർത്തീകരിച്ച് കഴിഞ്ഞാല്‍ ആളുകള്‍ക്ക് യാത്രയുടെ സമയത്ത് മാത്രം വിമാനത്താവളത്തില്‍ എത്തിയാല്‍ മതിയാകും.