യുഎഇ തീരത്ത് കടൽ പ്രക്ഷുബ്ധമാകുമെന്നും 7 അടി ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM ) ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎഇയിലുടനീളമുള്ള ആകാശം ഇന്ന് പൊടി നിറഞ്ഞതും ഭാഗികമായി മേഘാവൃതവുമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫുജൈറയടക്കമുള്ള ചില പ്രദേശങ്ങളിൽ ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
കാറ്റ് ആവർത്തിച്ച് വീശുമെന്നാണ് പ്രതീക്ഷിക്കുന്നത് ചിലപ്പോൾ കാറ്റ് മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ എത്താം. പൊടികാറ്റ് കാഴ്‌ചയ്‌ക്ക് തടസ്സമാകുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അലർജിയുള്ളവർ പുറത്തിറങ്ങുമ്പോൾ മുൻകരുതൽ എടുക്കുകയും വേണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ഇന്ന് പരമാവധി ഹ്യുമിഡിറ്റി 85 ശതമാനത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമാവധി താപനില 46 ഡിഗ്രി സെൽഷ്യസിലും എത്തും, 24 ഡിഗ്രി സെൽഷ്യസായിരിക്കും കുറഞ്ഞ താപനില.