യുഎഇയിലെ ആദ്യത്തെ ഹെവി ഡ്യൂട്ടി ഇലക്ട്രിക് ലോറി ദുബായിൽ പുറത്തിറക്കി : ഉടൻ തന്നെ റോഡിലിറങ്ങും

UAE's first heavy-duty electric lorry launched in Dubai: Soon to hit the roads

യുഎഇയിലെ ആദ്യത്തെ ഹെവി ഡ്യൂട്ടി ഇലക്ട്രിക് ലോറി അൽ-ഫുത്തൈം ഓട്ടോ ആൻഡ് മെഷിനറി കമ്പനി (Famco) ഇന്നലെ ചൊവ്വാഴ്ച്ച ദുബായിൽ പുറത്തിറക്കി. വോൾവോ നിർമ്മിക്കുന്ന ഈ ഓൾ ഹെവി ഡ്യൂട്ടി ഇലക്‌ട്രിക് ലോറി ആഴ്ചകൾക്കുള്ളിൽ തന്നെ യുഎഇയിലെ റോഡുകളിൽ എത്തുമെന്നാണ് കമ്പനി അധികൃതർ അറിയിച്ചിരിക്കുന്നത്.

ഫുൾ ചാർജിൽ 300 കിലോമീറ്റർ ഓടാൻ കഴിയുന്ന ഈ ലോറിയിൽ 44 ടൺ വരെ കയറ്റാൻ കഴിയും. ഈ ലോറി അന്താരാഷ്‌ട്ര യാത്രകൾക്കുപകരം നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള ചരക്കുനീക്കത്തിന് ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10 വർഷത്തെ വാറന്റിയും സേവന കരാറുമായാണ് ലോറി വരുന്നത്. ലോറികൾ പ്രധാനമായും FMCG സാധനങ്ങളും ലോജിസ്റ്റിക്സും കൊണ്ടുപോകാൻ ഉപയോഗിക്കാം. ഈ ലോറിക്ക് സൗജന്യ സാലിക്ക്, സൗജന്യ പാർക്കിംഗ് പോലുള്ള പിന്തുണയും മുനിസിപ്പാലിറ്റികളിൽ നിന്നും ലഭിച്ചിട്ടുണ്ട്.

ചാർജ് ചെയ്യപ്പെടുന്ന ഏറ്റവും വേഗതയേറിയ ഇത്തരത്തിലുള്ള ലോറി യുഎഇയിൽ ആദ്യത്തേതാണ്, ഇത് യൂണിലിവർ ആണ് വാങ്ങിയിരിക്കുന്നത്. സാമ്പത്തിക വശം കണക്കിലെടുക്കുമ്പോൾ ഒരു ഇ-ട്രക്കിന്റെ മൊത്തം വില ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രക്കിനെക്കാൾ വളരെ കുറവാണെന്നാണ് കമ്പനി അധികൃതർ പറയുന്നത്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!