എയർ അറേബ്യ യാത്രക്കാർക്ക് അൽഐനിൽ നിന്ന് ഷാർജയിലേക്കും അബുദാബിയിലേക്കും തിരിച്ചും എയർ അറേബ്യയുടെ ബസ് സർവീസുകൾ. ജൂൺ 16 മുതലാണ് സർവീസ് ആരംഭിക്കുന്നത്.
അൽഐനിൽ നിന്ന് ഷാർജ എയർപോർട്ടിലേക്ക് രാവിലെ 9 മണിക്കും വൈകീട്ട് 5.30നുമാണ് സർവീസ്. തിരിച്ച് അൽഐനിലേക്ക് ഉച്ചക്ക് 1.30നും രാത്രി 11 മണിക്കുമാണ് സർവീസ്. അൽഐനിൽ നിന്ന് അബുദാബി എയർപോർട്ടിലേക്ക് രാവിലെ 9 മണിക്കും വൈകീട്ട് 6.30നുമാണ് സർവീസ്. അബുദാബി എയർപോർട്ടിൽ നിന്നും അൽഐനിലേക്ക് രാവിലെ 11.30നും രാത്രി 12നും സർവീസുണ്ട്.
അൽഐനിൽ നിന്ന് യുഎഇയിലെ പ്രധാന എയർപോർട്ടുകളിലേക്ക് ട്രാവൽ ഏജൻസികളുടെ ബസ് സർവീസ് ഉണ്ടെങ്കിലും തിരിച്ച് എയർപോർട്ടുകളിൽ നിന്ന് അൽഐനിലേക്ക് നേരിട്ട് ബസ് സർവീസുകളില്ല.