2023 അവസാനത്തോടെ അബുദാബിയിൽ 113 പുതിയ പാർക്കുകൾ കൂടി…

A further 113 new parks will open in Abu Dhabi by the end of 2023

2023 അവസാനത്തോടെ അബുദാബിയിൽ 113 പുതിയ പാർക്കുകൾ കൂടി തുറക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പ് (DMT) അറിയിച്ചു. ഹരിതവും സുസ്ഥിരവുമായ ഭാവിയിലേക്കുള്ള തുടർനടപടികൾ സ്വീകരിച്ചുകൊണ്ട് മൊത്തത്തിൽ, അബുദാബിയിൽ 70, അൽ ഐനിൽ 30, അൽ ദഫ്ര മേഖലയിൽ 9 എന്നിങ്ങനെ 113 പാർക്കുകളാണ് നിർമ്മിക്കുക.

കഴിഞ്ഞ മാസം പ്രഖ്യാപിച്ച അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിൽ 12 ബില്യൺ ദിർഹം മൂല്യമുള്ള കമ്മ്യൂണിറ്റി സൗകര്യങ്ങൾ വികസിപ്പിക്കുന്ന ‘ലിവബിലിറ്റി സ്ട്രാറ്റജി’യുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായാണ് ഈ പുതിയ പാർക്കുകളുടെ നിർമ്മാണം. 2025ഓടെ അബുദാബിയിൽ 180, അൽ ഐനിൽ 80, അൽ ദഫ്രയിൽ 17 എന്നിങ്ങനെ 277 പുതിയ പാർക്കുകൾ കൂടി നിർമിക്കും.

അബുദാബി എമിറേറ്റിലുടനീളം പാർക്കുകളുടെയും ഹരിത ഇടങ്ങളുടെയും എണ്ണം വർധിപ്പിക്കുന്നതിനൊപ്പം കാൽനട, സൈക്ലിംഗ് പാതകൾ, സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ, കായിക മൈതാനങ്ങൾ, ക്ലിനിക്കുകൾ, പള്ളികൾ തുടങ്ങിയ കമ്മ്യൂണിറ്റി സൗകര്യങ്ങളും വർദ്ധിപ്പിക്കണം ഈ സ്ട്രാറ്റജി’യുടെ ലക്ഷ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!