ബിപോർജോയ് ചുഴലിക്കാറ്റ് നാളെ കരതൊട്ടേക്കും ; ഭുജ് എയർപോർട്ട് വെള്ളിയാഴ്ച വരെ അടച്ചു ; കനത്ത ജാഗ്രതയിൽ ഗുജറാത്ത്.

Cyclone Biporjoy to make landfall tomorrow: Bhuj Airport closed till Friday; Gujarat on high alert.

ബിപോർജോയ് നാളെ ജൂൺ 15 ന് കരതൊട്ടേക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രംഅറിയിച്ചു.

ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് ഗുജറാത്ത്.ഇതുവരെ 47,000 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. ഭുജ് എയർപോർട്ട് വെള്ളിയാഴ്ച വരെ അടച്ചിട്ടിരിക്കുകയാണ്. കച്ചിലെ ആശുപത്രികളിൽ അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുപ്പുകൾ പൂർത്തിയായി. രക്ഷാപ്രവർത്തനത്തിന് സൈന്യവും രംഗത്തുണ്ട്.

ചുഴലിക്കാറ്റിനെ തുടർന്ന് സൗരാഷ്‌ട്ര തീരത്തും കച്ചിലും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്. ഇതിനോടകം 47000 ത്തിന് അടുത്ത് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ബിപോർജോയ് നേരിട്ട് ബാധിക്കുന്ന കച്ചിൽ നിന്നാണ് കൂടുതൽ ആളുകളെ ഒഴിപ്പിക്കുന്നത്. അപകട സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ എല്ലാം സൈന്യത്തിൻ്റെയും ദുരന്ത നിവാരണ സേനയുടെയും വലയത്തിലാണ്. മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപെന്ദ്ര പട്ടേലിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!