ഹെപ്പറ്റൈറ്റിസ് സി നേരത്തെ കണ്ടെത്തുന്നതിന്റെയും പ്രതിരോധത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് അവബോധം വളർത്തുന്നതിനായി മൂന്ന് വർഷത്തെ ഹെപ്പറ്റൈറ്റിസ് സി ബോധവത്കരണ കാമ്പയിൻ ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. സാംക്രമികവും സാംക്രമികേതരവുമായ ചില രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനുള്ള “EKSHEF” സ്ക്രീനിംഗ് സംരംഭത്തിന്റെ ഭാഗമാണ് ഈ കാമ്പയിൻ.
2030-ഓടെ ഹെപ്പറ്റൈറ്റിസ് സി ഇല്ലാതാക്കുക എന്ന ദുബായ് എമിറേറ്റിന്റെയും യുണൈറ്റഡ് അറബ് എമിറേറ്റുകളുടെയും തന്ത്രപരമായ ലക്ഷ്യം കൈവരിക്കാൻ സഹായിക്കുന്നതിനുള്ള ഒരു പ്രധാന ഡ്രൈവാണ് “ഹെപ്പറ്റൈറ്റിസ് സിയുടെ നേരത്തെയുള്ള കണ്ടെത്തൽ” ക്യാമ്പയിൻ.
18 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾക്കായി നിരവധി ബോധവൽക്കരണ കാമ്പെയ്‌നുകളും സൗജന്യ പരിശോധനകളും ഇതിന്റെ ഭാഗമായി നടത്തും. മാളുകൾ, തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ബോധവൽക്കരണവും സ്ക്രീനിംഗ് കാമ്പെയ്‌നുകളും നടക്കും.