യുഎഇയിൽ ഇനി യൂണിവേഴ്സിറ്റി ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഓൺലൈനായി വേഗത്തിൽ അറ്റസ്റ്റ് ചെയ്യാം.

Automated education certificate attestation service launched

യുഎഇയിലെ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് ഇനി അവരുടെ ബിരുദ സർട്ടിഫിക്കറ്റുകൾ ഒരു മണിക്കൂറിനുള്ളിൽ ഇലക്ട്രോണിക് വഴി അറ്റസ്റ്റേഷൻ ചെയ്യാൻ കഴിയുമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രി ഇന്ന് ജൂൺ 14 ന് പ്രഖ്യാപിച്ചു.

യൂണിവേഴ്‌സിറ്റി ബിരുദധാരികൾക്ക് അവരുടെ സർട്ടിഫിക്കറ്റുകൾ വേഗത്തിൽ പരിശോധിക്കുന്നത് എളുപ്പമാക്കുന്നതിന് “ഓട്ടോമേറ്റഡ് അറ്റസ്റ്റേഷൻ” സേവനത്തിന്റെ ലോഞ്ചിംഗ് വേളയിലാണ് ഡോ അഹ്മദ് ബെൽഹൂൽ അൽ ഫലാസി പ്രഖ്യാപിച്ചത്.

മന്ത്രാലയത്തിന്റെ ഉന്നത വിദ്യാഭ്യാസ അക്കാദമിക് കാര്യ അണ്ടർ സെക്രട്ടറി ഡോ മുഹമ്മദ് അൽ മുഅല്ലയും പ്രഖ്യാപനത്തിൽ സന്നിഹിതനായിരുന്നു. നേരത്തെ കൂടുതൽ സമയമെടുത്ത സേവനങ്ങൾ ത്വരിതപ്പെടുത്തുന്ന പ്രക്രിയകൾ ഡിജിറ്റൈസ് ചെയ്യാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്. യുഎഇ പാസ്’ ആപ്പ് വഴിയാണ് അറ്റസ്റ്റേഷൻ സർവ്വീസുകൾ ലഭ്യമാകുക. അറ്റസ്റ്റേഷന് 50 ദിർഹവും, ട്രാൻസ്‌ലേഷന് 50 ദിർഹവുമാണ് ചാർജ്ജ്.

യുഎഇയിലും വിദേശത്തും ഉന്നത വിദ്യാഭ്യാസത്തിനോ ജോലിക്കോ അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് അത്യാവശ്യമാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!