യുഎഇയുടെ തീരപ്രദേശത്ത് വെള്ളിയാഴ്ച വരെ കടൽ പ്രക്ഷുബ്ധമാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. ചില സമയങ്ങളിൽ കടൽ പ്രക്ഷുബ്ധമാകുമെന്നതിനാലും പൊടി നിറഞ്ഞ കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇന്ന് ബീച്ചിലേക്ക് പോകുന്നവർ ജാഗ്രത പാലിക്കണം.
ഇന്ന് ആന്തരിക പ്രദേശങ്ങളിലെ ഉയർന്ന താപനില 42 – 45 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരപ്രദേശങ്ങളിൽ ഉയർന്ന താപനില 37-41 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 30-35 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഇന്ന് മണിക്കൂറിൽ 45 കി.മീ വരെ വേഗതയിൽ വരെ കാറ്റ് വീശാം.
പരമാവധി ഹ്യുമിഡിറ്റി 85 ശതമാനത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാത്രിയിലാണ് ഏറ്റവും കൂടുതൽ ഈർപ്പം പ്രതീക്ഷിക്കുന്നത്.