യുഎഇയിൽ തൊഴിലില്ലായ്മ ഇൻഷുറൻസ് രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള സമയപരിധി നീട്ടി. ഇന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) പുറത്തിറക്കിയ അറിയിപ്പനുസരിച്ച് തൊഴിലില്ലായ്മ ഇൻഷുറൻസ് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ 2023 ഒക്ടോബർ 1 വരെ സമയം നൽകും. നേരത്തെ 2023 ജൂലൈ 1 നുള്ളിൽ തൊഴിലില്ലായ്മ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ 400 ദിർഹം പിഴ ഈടാക്കുമെന്നാണ് അറിയിച്ചിരുന്നത്.
എല്ലാ പൗരന്മാർക്കും താമസക്കാർക്കും സമയമെടുത്ത് രജിസ്റ്റർ ചെയ്യാനും പദ്ധതിയുടെ ആനുകൂല്യങ്ങൾ ആസ്വദിക്കാനും അനുവദിക്കുന്നതിനാണ് തീയതി മാറ്റിവച്ചതെന്ന് മന്ത്രാലയം അറിയിച്ചു. എന്നാൽ 2023 ഒക്ടോബർ 1 കഴിഞ്ഞിട്ടും തൊഴിലില്ലായ്മ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ 400 ദിർഹം പിഴ ചുമത്തും