വാഹന രജിസ്‌ട്രേഷൻ പുതുക്കാൻ പ്രോത്സാഹിപ്പിക്കുന്ന പുതിയ കാമ്പയിൻ ഷാർജ പോലീസ് ആരംഭിച്ചു. മൂന്ന് മാസം നീണ്ടുനിൽക്കുന്ന കാമ്പയിനിലൂടെ കൃത്യസമയത്ത് വാഹനങ്ങൾ പുതുക്കുന്നവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. കൂടാതെ, മോട്ടോർ ഇൻഷുറൻസ്, വാഹന പരിശോധന, പുതുക്കൽ എന്നിവയ്ക്കായി പ്രത്യേക ഓഫറുകൾ ഉൾപ്പെടുന്ന ഒരു സമഗ്ര പാക്കേജും അവതരിപ്പിക്കും.
കൃത്യസമയത്ത് വാഹനം പുതുക്കുന്നതിന്റെ പ്രാധാന്യം അറിയിക്കുന്നതിനായി ഇന്ന് വ്യാഴാഴ്ച ആരംഭിച്ച ‘റിന്യൂ യുവർ വെഹിക്കിൾ’ (Renew Your Vehicle ) കാമ്പയിൻ അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ നടത്തും. വായിക്കാവുന്നതും കേൾക്കാവുന്നതുമായ മീഡിയ പ്രോഗ്രാമുകൾ, വിഷ്വൽസ്, സമ്മാനങ്ങൾ എന്നിങ്ങനെയെല്ലാം കാമ്പയിൽ ഉൾപ്പെടുത്തും.
മുൻ വർഷങ്ങളിലും ഷാർജ പോലീസ് സമാനമായ കാമ്പെയ്‌നുകൾ ആരംഭിച്ചിരുന്നു. എന്നാൽ ഈ വർഷം, ഒന്നിലധികം പരിശോധനാ കേന്ദ്രങ്ങൾക്കൊപ്പം പൊതുജനങ്ങൾക്ക് അധിക ആനുകൂല്യങ്ങളും സമ്മാനങ്ങളും നൽകുന്നതിന് ഞങ്ങൾ വിവിധ കമ്മ്യൂണിറ്റി സ്‌റ്റേക്ക്‌ഹോൾഡർമാരുമായി സഹകരിക്കുകയാണ് ഷാർജ പോലീസ് പറഞ്ഞു. ഉത്തരവാദിത്തമുള്ള വാഹന ഉടമസ്ഥാവകാശം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ കാമ്പെയ്‌നിന്റെ ലക്ഷ്യം.