ബൈപാർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ വീശിയടിച്ചു : വൈദ്യുതിയില്ലാതെ നിരവധി ഗ്രാമങ്ങൾ : 170,000-ത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു

Cyclone Byparjoy hits Gujarat- Many villages without power- Over 170,000 displaced

ബൈപാർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് ഗുജറാത്തില്‍ കനത്ത മഴയും കാറ്റും കടല്‍ക്ഷോഭവുമുണ്ട്. കച്ച് സൗരാഷ്ട്ര മേഖലയില്‍ പലയിടങ്ങളിലും മരം കടപുഴകി വീണതും ചിലയിടങ്ങളില്‍ വീടുകള്‍ തകർന്നതുമായ നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇന്നും നാളെയും ഗുജറാത്തിലും രാജസ്ഥാനിലും കനത്ത മഴ പെയ്യും.

മരങ്ങളും വൈദ്യുത പോസ്റ്റുകളും നിലംപറ്റുകയും ഏതാനും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. 170,000-ത്തിലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ദുരിതാശ്വാസ, രക്ഷാസംഘങ്ങൾ ജാഗ്രതയിലാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ഫോണിൽ സംസാരിക്കുകയും ചുഴലിക്കാറ്റിന്റെ കരയിലേക്ക് കയറുന്ന പ്രക്രിയയ്ക്കിടയിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ ചോദിച്ചറിയുകയും ചെയ്തു. ഗിർ വനത്തിൽ മൃഗങ്ങളുടെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളെക്കുറിച്ചും അദ്ദേഹം ആരാഞ്ഞു.

ഗുജറാത്തിലെ കച്ച്, സൗരാഷ്ട്ര തീരങ്ങളിൽ ശക്തമായ കാറ്റും മഴയും ഉണ്ടായി. ചുഴലിക്കാറ്റിനെ തുടർന്ന് വ്യാപക മണ്ണിടിച്ചിൽ ഉണ്ടായി. ചുഴലിക്കാറ്റിന് ഏകദേശം 50 കിലോമീറ്റർ വ്യാസമുണ്ടെന്ന് ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!