ഷാർജയിൽ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ പുതുക്കാനായി 3 മാസത്തെ ഗ്രേസ് പിരീഡ്

Shajrah: 3-month grace to renew vehicle registration

രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ ഉടനടി പുതുക്കണമെന്ന് ഷാർജ പോലീസ് വാഹന ഉടമകളെ വീണ്ടും ഓർമ്മിപ്പിച്ചു. കൂടാതെ വാഹനങ്ങൾ പുതുക്കാനായി 90 ദിവസത്തെ ഗ്രേസ് പിരീഡും ഷാർജ പോലീസ് പ്രഖ്യാപിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

”കാലാവധി കഴിഞ്ഞ രജിസ്ട്രേഷനോടെയാണോ നിങ്ങളുടെ വാഹനം ഓടിക്കുന്നത്? അടുത്ത മൂന്ന് മാസത്തിനുള്ളിൽ അത് എടുക്കുക, അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടുക” ഷാർജ പോലീസ്  വാഹനഉടമകളെ ഓർമ്മിപ്പിച്ചു.

ജൂൺ 15 മുതൽ വാഹന രജിസ്‌ട്രേഷൻ പുതുക്കാൻ പ്രോത്സാഹിപ്പിക്കുന്ന പുതിയ കാമ്പയിനും ഷാർജ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഇനിയും കാർ രജിസ്ട്രേഷൻ പുതുക്കാത്ത ആയിരക്കണക്കിന് ഉടമകളെ ബോധവല്കരിക്കാനാണ് ഈ കാമ്പയിൻ. മൂന്ന് മാസം നീണ്ടുനിൽക്കുന്ന കാമ്പയിനിലൂടെ കൃത്യസമയത്ത് വാഹനങ്ങൾ പുതുക്കുന്നവർക്ക് നിരവധി സമ്മാനങ്ങളും വിതരണം ചെയ്യും.

യുഎഇ ട്രാഫിക് നിയമം അനുസരിച്ച്, കാലാവധി കഴിഞ്ഞ രജിസ്ട്രേഷനുള്ള വാഹനം ഓടിച്ചാൽ 400 ദിർഹം പിഴയും നാല് ട്രാഫിക് പോയിന്റുകളും 7 ദിവസത്തെ കണ്ടുകെട്ടലും നേരിടേണ്ടിവരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!