ഷാർജ അൽ നഹ്ദയിൽ ഒരു ഇന്ത്യക്കാരൻ പാലത്തിൽ നിന്ന് ചാടി മരിച്ചതായി ഷാർജ പോലീസ് അറിയിച്ചു. 2023 ജൂൺ 15 ന് വൈകുന്നേരം 7 മണിയോടെയാണ് സംഭവം. പോലീസ് പട്രോളിംഗും ആംബുലൻസും സംഭവസ്ഥലത്തെത്തി ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് ഇയാൾ മനഃപൂർവം ജീവിതം അവസാനിപ്പിക്കാൻ പാലത്തിൽ നിന്ന് ചാടിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മരണപ്പെട്ടയാളുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.