ബലിപെരുന്നാൾ 2023 : ദുബായിൽ മൃഗബലിയർപ്പിക്കാനും ഹോം ഡെലിവെറിക്കുമായി 8 ആപ്പുകൾ

Festival of Sacrifice 2023: 8 Apps for Animal Sacrifice and Home Delivery in Dubai

ദുബായിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് മൃഗ ബലിയർപ്പിക്കാനും ഹോം ഡെലിവെറിക്കുമായി 8 ആപ്പുകൾ ദുബായ് മുനിസിപ്പാലിറ്റി പുറത്തിറക്കി.

ഇതിലൂടെ താമസക്കാർക്ക് മൃഗങ്ങളെ കശാപ്പ് ചെയ്യാനും ബലിയർപ്പിക്കപ്പെട്ട മൃഗങ്ങളെ ബലിപെരുന്നാളിന് വീട്ടിലെത്തിക്കാനും കഴിയും. ഈ ആപ്പുകൾ ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം മൃഗങ്ങളെ തിരഞ്ഞെടുക്കാനും മുനിസിപ്പാലിറ്റി നടത്തുന്ന അറവുശാലകളിൽ കശാപ്പുചെയ്യാൻ ഉത്തരവിടാനും ബലിമൃഗങ്ങളെ വീട്ടിലെത്തിക്കാനും സഹായിക്കും.

Al Mawashi, Al Murra,Alanood,Al Watania,Dhabayih Aldaar,Al Halal Al Tayyib Meat,Etihad Meat, Shabab Al Freej എന്നിങ്ങനെയാണ് 8 ആപ്പുകളുടെ പേരുകൾ.

ആപ്പ് വഴിയുള്ള ഉപഭോക്താവിന്റെ അഭ്യർത്ഥനയനുസരിച്ച് തിരഞ്ഞെടുത്ത മൃഗങ്ങളെ ഉപഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് മുറിച്ച് ശീതീകരിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ഈ കാലയളവിൽ ഉപയോക്താക്കൾക്ക് കിഴിവുകൾ നൽകുന്നതിന് ഈ ആപ്പുകൾ മറ്റ് ആപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.

Image

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!