യുഎഇയിൽ ഇന്ന് താപനില 39 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
കടൽ പ്രക്ഷുബ്ധമാകുമെന്നതിനാൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ എട്ട് മുതൽ ഒമ്പത് വരെയാണ് ജാഗ്രതാ നിർദേശം. താമസക്കാർ ഔട്ട്‌ഡോർ ആക്ടിവിറ്റികൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ ചെലുത്താൻ വേണ്ടിയാണ് യെല്ലോ അലേർട്ടുകൾ നൽകുന്നത്.
അബുദാബിയിൽ താപനില 29°C മുതൽ 39°C വരെ ആയിരിക്കും. ദുബായിൽ താപനില 30 ഡിഗ്രി മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും.