അറബിക്കടലിൽ രൂപംകൊണ്ട ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഇനി ഒരു ഭീഷണിയല്ലെന്ന് യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) അറിയിച്ചു. രാജ്യത്തെ ബാധിക്കാതെ അത് അറബിക്കടലിലൂടെ കടന്നുപോയതായും യുഎഇയിലെ കാലാവസ്ഥാ & ഉഷ്ണമേഖലാ കേസുകൾക്കായുള്ള സംയുക്ത വിലയിരുത്തൽ ടീം അറിയിച്ചു.
അറബിക്കടലിൽ രൂപപ്പെട്ട ഉഷ്ണമേഖലാ കൊടുങ്കാറ്റിന്റെ ചലനം പഠിച്ച് നടത്തിയ സമഗ്രമായ നിരീക്ഷണത്തിന് ശേഷമാണ് ഇക്കാര്യം ഇന്ന് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
കാലാവസ്ഥാ നിരീക്ഷണ അധികാരികൾ, ആഭ്യന്തര മന്ത്രാലയം, ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവയുൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ ഉഷ്ണമേഖലാ കൊടുങ്കാറ്റിനെ നേരിടാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു.
ഇന്ത്യൻ-പാകിസ്താൻ തീരങ്ങൾക്ക് സമീപം അറബിക്കടലിൽ രൂപപ്പെട്ട ഉഷ്ണമേഖലാ കൊടുങ്കാറ്റ് 12 മണിക്കൂറിനുള്ളിൽ ഉഷ്ണമേഖലാ ന്യൂനമർദമായി മാറുമെന്ന് എൻസിഎം ഇന്നലെ വെള്ളിയാഴ്ച പ്രവചിച്ചിരുന്നു.