അബുദാബി-അൽ ഐൻ റോഡിലൂടെ കടന്നുപോകുന്ന നിർണായക റെയിൽ പാലത്തിന്റെ ചിത്രം എത്തിഹാദ് റെയിൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. അബുദാബി – അൽ ഐൻ റോഡിന് കുറുകെയാണ് അൽ വാത്ബ റെയിൽ പാലം E22 നിർമ്മിച്ചിരിക്കുന്നത്. ഇത് യുഎഇയുടെ റെയിൽ ശൃംഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ ഒരു പ്രധാന ഭാഗമാണ്.
ഏകദേശം 10,000 ക്യുബിക് മീറ്റർ കോൺക്രീറ്റും, 3,500 ടൺ ഉരുക്കും, നിരവധി കോൺക്രീറ്റ് ബീമുകളും ഉപയോഗിച്ച് 13 മാസം കൊണ്ടാണ് പാലം നിർമ്മിച്ചതെന്ന് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ എത്തിഹാദ് റെയിൽ അറിയിച്ചു. രാജ്യത്തുടനീളമുള്ള ചരക്ക് ഗതാഗതം സുഗമമാക്കുന്നതിന് അടിസ്ഥാന സൗകര്യ വികസനത്തിന്റെ തെളിവായാണ് ഈ റെയിൽ പാലം നിലകൊള്ളുന്നത്.
ഫുജൈറയിലെ 600 മീറ്റർ ഉള്ള അൽ ബിത്‌ന സ്ട്രക്ച്ചർ, ദുബായിലെ അൽ ഖുദ്ര പാലം, അബുദാബിയിലെ ഖലീഫ തുറമുഖത്തേക്ക് ട്രെയിനുകൾ പ്രവേശിക്കുന്ന മറൈൻ ബ്രിഡ്ജ് എന്നിവയും എത്തിഹാദ് റെയിൽ നെറ്റ്‌വർക്കിലുള്ളതാണ്.