യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഉച്ചയോടെ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
ഇന്ന് രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെടും. നേരിയ പൊടിക്കാറ്റിനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ ഇന്ന് രാവിലെ 8 മണി വരെ യെല്ലോ അലർട്ട് വീണ്ടും പ്രഖ്യാപിച്ചിരുന്നു. അബുദാബിയിൽ താപനില 29°C മുതൽ 40°C വരെയായിരിക്കും, ദുബായിൽ 28 ഡിഗ്രി സെൽഷ്യസ് മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും.