ചലച്ചിത്ര നടൻ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരിലെ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. അടുത്തിടെയാണ് അദ്ദേഹം പൂജപ്പുര വിട്ട് മറയൂരിലേക്ക് താമസം മാറിയത്. എണ്ണൂറോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
തച്ചോളി അമ്പു, സംഗമം, കള്ളൻ കപ്പലിൽ തന്നെ, മുത്താരംകുന്ന് പിഒ തുടങ്ങിയവയാണ് പൂജപ്പുര രവിയുടെ പ്രധാനപ്പെട്ട ചിത്രങ്ങൾ. കൂടുതലും ഹാസ്യവേഷങ്ങളിൽ തിളങ്ങിയ താരമാണ് പൂജപ്പുര രവി. നാലായിരത്തോളം നാടകങ്ങളിൽ പൂജപ്പുര രവി അഭിനയിച്ചിട്ടുണ്ട്. കായംകുളം കൊച്ചുണ്ണി, രക്ത രക്ഷസ് എന്നീ നാടകങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. കലാനിലയത്തിൽ 10 വർഷത്തോളം പ്രവർത്തിച്ചു.