ഏകദേശം ഒരു കിലോമീറ്ററോളം വരുന്ന പുതിയ നടപ്പാലങ്ങളുടെ നിർമ്മാണം നടന്നു വരികയാണെന്ന് ദുബായ് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. എലിവേറ്ററുകൾ, ട്രാക്കുകൾ, ബൈക്കുകൾക്കുള്ള റാക്കുകൾ എന്നിവയും ഈ നടപ്പാലങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്.
ദുബായ് ഹോസ്പിറ്റലിന് സമീപമുള്ള ഒമർ ബിൻ അൽ ഖത്താബ്, അബൂബക്കർ അൽ സിദ്ദിഖ് സ്ട്രീറ്റുകളെ ബന്ധിപ്പിക്കുന്ന ഒരു നടപ്പാലം അൽ ഖലീജ് സ്ട്രീറ്റിൽ അടുത്തിടെ അതോറിറ്റി തുറന്നിട്ടുണ്ട്.
അൽ സഖറിനും അൽ മിന ഇന്റർസെക്ഷനുമിടയിലുള്ള അൽ മിന സ്ട്രീറ്റിലും, ഷെയ്ഖ് ഖലീഫ ബിൻ സായിദ്, ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സ്ട്രീറ്റു കൾക്കിടയിലുള്ള ഷെയ്ഖ് റാഷിദ് ബിൻ സയീദ് സ്ട്രീറ്റിലും, റാസ് അൽ ഖോർ റോഡ്, ക്രീക്ക് ഹാർബറിനും റാസൽ ഖോർ വ്യാവസായിക മേഖലയ്ക്കും ഇടയിലുള്ള ലിങ്കിലും, റാസൽ ഖോർ റോഡ്, നദ്ദ് അൽ ഹമറിലെ മർഹബ മാളിനും വാസ്ൽ കോംപ്ലക്‌സിനും കുറുകെയും, അൽ ഖൂസ് ക്രിയേറ്റീവ് സോണിലെ അൽ മനാര റോഡ് ഏരിയയിലും, ഖവാനീജ് സ്ട്രീറ്റ്, അറേബ്യൻ സെന്ററിന് എതിർവശത്തുമാണ് നടപ്പാലങ്ങളുടെ നിർമ്മാണങ്ങൾ നടക്കുന്നത്.