യുഎഇയിൽ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഉച്ചയോടെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
കിഴക്കോട്ട്, ഫുജൈറ ഭാഗങ്ങളിലാണ് ഉച്ചയോടെ മഴയ്ക്ക് സാധ്യതയുള്ളത്. യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് രാവിലെ മൂടൽമഞ്ഞ് മുന്നറിയിപ്പും നൽകിയിരുന്നു. ഇന്ന് രാത്രിയിലും നാളെ ചൊവ്വാഴ്‌ച രാവിലെയും ഹ്യുമിഡിറ്റിയുണ്ടാകും. പരമാവധി ഹ്യുമിഡിറ്റി 90 ശതമാനത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ന് താപനില ക്രമാതീതമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശരാശരി താപനില 30 ഡിഗ്രി സെൽഷ്യസിൽ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, പരമാവധി താപനില 46 ഡിഗ്രി സെൽഷ്യസിൽ എത്തുകയും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസായി കുറയുകയും ചെയ്യും.