3.2 കിലോ കൊക്കെയ്ൻ ബെൽറ്റിനുള്ളിൽ കടത്താൻ ശ്രമിച്ച യാത്രക്കാരനെ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഒരു ലാറ്റിനമേരിക്കൻ രാജ്യത്ത് നിന്ന് വന്ന യാത്രക്കാരനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സംശയിച്ചത്.
എന്നാൽ ഇയാളുടെ ബാഗേജിൽ നിയമവിരുദ്ധമായ ഒന്നും കണ്ടെത്തിയിരുന്നില്ല. തുടർന്ന് യാത്രക്കാരന്റെ ശരീരം സ്കാൻ ചെയ്തപ്പോൾ കംപ്രസ് ചെയ്ത ബോഡി ബെൽറ്റിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ ഉദ്യോഗസ്ഥർ കണ്ടെത്തി. ശരീരത്തിൽ ലോഹം ഇല്ലാത്തതിനാൽ തന്നിലേക്ക് ശ്രദ്ധ ആകർഷിക്കാതിരിക്കാനാണ് ഇയാൾ ശ്രമിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവം എപ്പോഴാണ് നടന്നതെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.