ടൈറ്റന്‍ അന്തർവാഹിനിയ്ക്കായുള്ള തിരച്ചിലിനിടെ ടൈറ്റാനിക്കിനടുത്ത് അവശിഷ്ടങ്ങൾ കണ്ടെത്തി. യുഎസ് കോസ്റ്റ് ഗാർഡ് ആണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ ഈ അവശിഷ്ടങ്ങൾ ടൈറ്റന്‍ അന്തർവാഹിനിയുടേതാണെന്ന സ്ഥിരീകരണം വന്നിട്ടില്ല.
കഴിഞ്ഞ ഞായറാഴ്ചയാണ് അഞ്ചു യാത്രക്കാരുമായി ടൈറ്റന്‍ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണുന്നതിനായി യാത്ര ആരംഭിച്ചത്. സമുദ്രാന്തര്‍ഭാഗത്തേക്ക് പോയി മണിക്കൂറുകള്‍ക്കുള്ളില്‍ ടൈറ്റനുമായുള്ള ബന്ധം പോളാര്‍ പ്രിന്‍സിന് നഷ്ടപ്പെടുകയായിരുന്നു. കാനഡ, യു.എസ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തില്‍ വ്യാപമായ തിരച്ചില്‍ മേഖലയില്‍ പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തകർ കാണാതായ സ്ഥലത്തേക്ക് കൂടുതൽ കപ്പലുകളും എത്തിച്ചിട്ടുണ്ട്.