യുഎഇയിൽ 4 വേദികളിൽ വിജയകരമായി അവതരിപ്പിച്ച ‘സ്നേഹപ്പെരുമ’ എന്ന നാടകം ഇന്ന് ജൂൺ 23 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് എക്സ്പോ സെന്ററിലെ ഷാർജ ഇന്ത്യൻ അസോസിയേഷൻ പവലിയനിൽ അരങ്ങേറും. ലഹരി മുക്ത സമൂഹ നിർമ്മിതി ലക്ഷ്യമിട്ടാണ് നാടകം ഒരുക്കുന്നതെന്ന് നാടക രചയിതാവും സംവിധായകനുമായ സുരേഷ് കൃഷ്ണ പറഞ്ഞു.
ഷാർജ എക്സ്പോ ഹാൾ നമ്പർ ഒന്നിൽ ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷ് ഒരു ലക്ഷത്തിലധികം പുസ്തകങ്ങൾ കൊണ്ട് അലങ്കരിച്ച് നിർമ്മിച്ച ഷാർജ ഭരണാധികാരിയുടെ തൃമാന കലാസൃഷ്ടിയുടെ പ്രദർശനം ഇപ്പോൾ നടന്ന് വരികയാണ്. ഇത് കാണാൻ എത്തുന്നവർക്ക് നാടകവും ആസ്വദിക്കാം.ടിക്കറ്റ് സൗജന്യമായിരിക്കും.