ബലിപെരുന്നാളിന് ഭക്ഷ്യ-ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ദുബായ് മുനിസിപ്പാലിറ്റി കർശനപരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
വിവിധ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മാർക്കറ്റുകൾ, ഭക്ഷണ സ്ഥാപനങ്ങൾ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ഫീൽഡ് പരിശോധന നടത്താൻ സൂപ്പർവൈസറി, ഇൻസ്പെക്ഷൻ ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
ദുബായിൽ സുരക്ഷാ-ആരോഗ്യ നിയന്ത്രണങ്ങളും അതുപോലെ തന്നെ സമൂഹത്തിന്റെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനുള്ള ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും നിയമനിർമ്മാണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുനൽകുകയാണ് പ്രോഗ്രാം ലക്ഷ്യമിടുന്നത്.