അംബരചുംബികളായ കെട്ടിടങ്ങളിലെ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അഗ്നിശമന ലാഡർ സ്വന്തമാക്കിയതായി ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു. ലാഡർ 60 മീറ്റർ വരെ ഉയരത്തിൽ നീട്ടാം.
പുതിയ അഗ്നിശമന എഞ്ചിനുകളും ഹൈടെക് അഗ്നിശമന സൗകര്യങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നതെന്നും, പുതിയ ഉപകരണങ്ങൾ അടിയന്തര സാഹചര്യത്തോടുള്ള ഞങ്ങളുടെ പ്രതികരണ സമയം മെച്ചപ്പെടുത്തുമെന്നും സിവിൽ ഡിഫൻസ് അധികൃതർ പറഞ്ഞു