യുഎഇയിൽ 215 തൊഴിലാളികൾക്ക് 2 മാസമായി ശമ്പളം നൽകാത്തതിന് കമ്പനി ഉടമയ്ക്ക് 1 മില്യൺ ദിർഹം പിഴ ചുമത്തി.
സ്ഥാപനത്തിലെ 215 തൊഴിലാളികൾക്ക് രണ്ട് മാസമായി ശമ്പളം നൽകിയിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കുറ്റം ചുമത്തി ദുബായ് നാച്ചുറലൈസേഷൻ ആൻഡ് റെസിഡൻസി പ്രോസിക്യൂഷൻ കമ്പനിയുടെ ഉടമയെ കോടതിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
കമ്പനിക്കുള്ളിലെ സാമ്പത്തികപ്രശ്നങ്ങൾകൊണ്ടാണ് ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതിരുന്നെന്ന് പ്രതി സമ്മതിച്ചതായി അതോറിറ്റി അറിയിച്ചു. ഓരോ തൊഴിലാളിക്കും 5,000 ദിർഹം വീതം പിഴയൊടുക്കാനാണ് കമ്പനിയോട് കോടതി ഉത്തരവിട്ടിട്ടുള്ളത്.