ദുബായിലെ 300-ലധികം അനാഥരായ പെൺകുട്ടികൾക്കും ചെറിയ വരുമാനമുള്ള കുടുംബങ്ങൾക്കും ഈദ് അൽ അദ്ഹ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിതരണം ചെയ്തതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ( RTA) അറിയിച്ചു.
നാഷണൽ ചാരിറ്റി സ്‌കൂളിലെ 300 വിദ്യാർത്ഥികൾക്ക് കാഷ് ഈദായയും ഈ സംരംഭങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ”ആർടിഎയുടെ കോർപ്പറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് സർവീസ് മേഖലയിലെ മാർക്കറ്റിംഗ് ആൻഡ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ റൗദ അൽ മെഹ്‌റിസി പറഞ്ഞു.
പരിമിതമായ വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള അനാഥർക്ക് സന്തോഷം നൽകുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി 40 അനാഥ കുട്ടികൾക്കുള്ള സമ്മാന വിതരണവും IMG വേൾഡ്സ് ഓഫ് അഡ്വഞ്ചറിലേക്കുള്ള യാത്രയും ഒരുക്കിയിട്ടുണ്ട്. Keolis-MHI, Bagshatna Design, and Toys ‘R’ Us എന്നിവയുമായി സഹകരിച്ചാണ് ആർടിഎ സമ്മാനവിതരണം ആരംഭിച്ചത്.