ദുബായിലെ പ്രധാന റോഡിൽ ഇന്ന് ജൂൺ 24 ന് രാത്രി ഒരു വാഹനാപകടമുണ്ടായതായി ദുബായ് പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
ജബൽ അലിയിലേക്കുള്ള ദിശയിലുള്ള അൽ ഖൈൽ സ്ട്രീറ്റിലേക്കുള്ള പാലത്തിന് മുമ്പായി റാസൽ ഖോർ സ്ട്രീറ്റിലാണ് വാഹനാപകടം ഉണ്ടായത്. പ്രദേശത്ത് ഗതാഗതം തടസ്സം നേരിടുന്നതായും ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
വാഹനമോടിക്കുന്നവർ ദയവായി ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ദുബായ് പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു.