ബലിപെരുന്നാൾ അവധിദിനങ്ങളെ മുന്നിൽകണ്ട് ദുബായിൽ നിന്നും നാട്ടിലേക്കോ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കോ പോകാനുള്ള യാത്രക്കാരുടെ തയ്യാറെടുപ്പുകൾ ആരംഭിച്ചിരിക്കുകയാണ്. ടിക്കറ്റ് ചാർജ്ജ് കുത്തനെ ഉയർന്നിട്ടും ദുബായ് ഇന്റർനാഷണൽ എയർപോർട്ട് എക്കാലത്തേയും വലിയ തിരക്കിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.
ഇന്നലെ ജൂൺ 24 ശനിയാഴ്ച മാത്രം ദുബായ് ഇന്റർനാഷണൽ എയർപോർട്ട് വഴി പുറത്തേക്ക് യാത്ര ചെയ്തത് രു ലക്ഷം യാത്രക്കാരാണ്. പലരും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി മാസങ്ങൾക്ക് മുമ്പേ യാത്രകൾ ആസൂത്രണം ചെയ്തിരുന്നു.മറ്റുള്ളവർ അവധിക്കാല യാത്രകൾക്കായി ലേറ്റ്-സേവർ ഡീലുകൾ പ്രയോജനപ്പെടുത്തി. പെരുന്നാൾ അവധിയിലും വേനൽ അവധിക്കാലത്തിലും പ്രതീക്ഷിക്കുന്ന യാത്രാ തിരക്ക് കണക്കിലെടുത്ത്
നേരിട്ട് ചെക്ക് ഇൻ ചെയ്യേണ്ടവർ 4 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നും എയർപോർട്ട് അധികൃതർ അറിയിച്ചിട്ടുണ്ട്.
അബുദാബിയിൽ, എത്തിഹാദ് എയർവേയ്‌സ് ഈ വാരാന്ത്യത്തിൽ ഏറ്റവും തിരക്കേറിയ വേനൽക്കാല കാലയളവ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു, സെപ്റ്റംബർ 30 വരെ എമിറേറ്റിന്റെ വിമാനത്താവളത്തിലൂടെ നാല് ദശലക്ഷത്തിലധികം യാത്രക്കാർ യാത്ര ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്.