അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിനോടനുബന്ധിച്ച് മയക്കുമരുന്ന് ആസക്തി അനുഭവിക്കുന്ന രോഗികൾക്ക് നിരവധി പുതിയ പിന്തുണാ സേവനങ്ങളും ചികിത്സകളും യുഎഇയിൽ പ്രഖ്യാപിച്ചു.
ഇതനുസരിച്ച് രോഗികൾക്ക് ആസക്തി അനുഭവപ്പെട്ടാൽ മെഡിക്കൽ ടീമുകളുമായി ഓൺലൈൻ ആയി ആശയവിനിമയം നടത്താൻ കഴിയുമെന്ന് നാഷണൽ റീഹാബിലിറ്റേഷൻ സെന്റർ (NRC) പ്രിൻസിപ്പൽ ഹെൽത്ത് എജ്യുക്കേഷൻ സ്പെഷ്യലിസ്റ്റ് ഡോ സെയ്ഫ് അഹമ്മദ് ഡാർവിഷ് പറഞ്ഞു
മെഡിക്കൽ ടീമുകൾ ഉടനടി അവരെ പിന്തുടരുകയുംവൈദ്യോപദേശം നൽകുകയും ചെയ്യും. വിഷ്വൽ കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നാഷണൽ റീഹാബിലിറ്റേഷൻ സെന്റർ ഇവർക്കായുള്ള സപ്പോർട്ട് ഗ്രൂപ്പുകൾ സ്ഥാപിക്കുകയും രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ഓൺലൈൻ ആയി സാങ്കേതിക വിവരങ്ങൾ നൽകുകയും ചെയ്യും.
കൂടാതെ, ലഹരിവസ്തുക്കളുടെ ഉപയോഗത്തിൽ ബാധിതരായ 15 നും 18 നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്കായി പ്രത്യേക ക്ലിനിക്ക്, അഡോളസന്റ് ഔട്ട്പേഷ്യന്റ് പ്രോഗ്രാം എന്നറിയപ്പെടുന്ന നിരവധി ചികിത്സാ പരിപാടികളും റീഹാബിലിറ്റേഷൻ സെന്റർ തയ്യാറാക്കും.
തെളിവുകൾ അടിസ്ഥാനമാക്കിയുള്ള മെഡിക്കൽ, മനഃശാസ്ത്രപരമായ ഇടപെടലുകളിലൂടെ യുവ രോഗികളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു സമഗ്രമായ മൾട്ടി ഡിസിപ്ലിനറി വിലയിരുത്തലും നാഷണൽ റീഹാബിലിറ്റേഷൻ സെന്റർ നടത്തും