ദുബായിലെ പ്രധാന റോഡിൽ ഒരു വാഹനം തകരാറിലായതായി ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. ഷാർജയിലേക്കുള്ള ദിശയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഗ്ലോബൽ വില്ലേജിന് മുമ്പാണ് വാഹനത്തിന് തകരാർ സംഭവിച്ചത്. ഇത് ഗതാഗതക്കുരുക്കിന് കാരണമായതായും ദുബായ് പോലീസ് ഒരു ട്വീറ്റിൽ അറിയിച്ചു.
വാഹനമോടിക്കുന്നവർ സുരക്ഷിതമായും ജാഗ്രതയോടെയും വാഹനമോടിക്കാനും പോലീസ് അഭ്യർത്ഥിച്ചു.