ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലിപെരുന്നാൾ : കേരളത്തിൽ നാളെ

Baliperunnal today in Gulf countries : tomorrow in Kerala

യുഎഇ അടക്കമുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ന് 2023 ജൂൺ 28 ന് ബലിപെരുന്നാള്‍ ആഘോഷിക്കും. കേരളത്തിൽ നാളെ ജൂൺ 29 നാണ് ബലിപെരുന്നാള്‍ ആഘോഷിക്കുക. യുഎഇയിൽ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ദുബായില്‍ രണ്ടിടത്തായി മലയാളം ഈദ് ഗാഹുകള്‍ ക്രമീകരിച്ചിരുന്നു. ഷാര്‍ജയിലും മലയാളം ഈദ് ഗാഹ് ഒരുക്കിയിരുന്നു. യുഎഇയിലെ ഭരണാധികാരികൾ ഏവർക്കും പെരുന്നാൾ ആശംസകളും അറിയിച്ചിരുന്നു.

ഹജ്ജിന്റെ പ്രധാന ചടങ്ങുകളിലൊന്നായ അറഫാ സംഗമം അവസാനിച്ചു. ഹജ്ജ് തീര്‍ഥാടകര്‍ ആദ്യ കല്ലേറ് കര്‍മം നിര്‍വഹിച്ചശേഷം പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമാകും. കല്ലേറ് കര്‍മത്തിന് പുറമെ മക്കയിലെ ഹറം പള്ളിയില്‍ പോയി വിശുദ്ധ കഅബയെ പ്രദിക്ഷണം വെയ്ക്കുക, ബലി നല്കുക, മുടിയെടുക്കുക തുടങ്ങിയ കര്‍മങ്ങളെല്ലാം ഇന്ന് തന്നെ നിര്‍വഹിക്കും. സൗകര്യത്തിന് വേണ്ടി പലരും കല്ലേറ് കര്‍മം രാത്രിയിലാണ് നിര്‍വഹിക്കുക. തീര്‍ഥാടകരില്‍ പലരും ഇപ്പോള്‍ മിനായിലെ തംപുകളില്‍ വിശ്രമത്തിലാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!