യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു.
ഇന്ന് രാത്രിയിലും നാളെ വ്യാഴാഴ്ച രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെടും. ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്.
അബുദാബിയിലും ദുബായിലും താപനില 44 ഡിഗ്രി സെൽഷ്യസിൽ എത്തും. എമിറേറ്റുകളിൽ യഥാക്രമം 29 ഡിഗ്രി സെൽഷ്യസും 33 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില. ഇന്നലെ 20.8 ഡിഗ്രി സെൽഷ്യസായിരുന്നു യുഎഇയിലെ മെബ്രെഹ് മൗണ്ടനിൽ (റാസ് അൽ ഖൈമ) രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.