പെരുന്നാൾ അവധി ആഘോഷിക്കാൻ ബഹ്‌റൈനിലേയ്ക്ക് പോയ സംഘത്തിന്റെ വാഹനം മറിഞ്ഞ് 2 മലയാളി യുവാക്കള്‍ മരിച്ചു.

2 Malayalee youths died when their vehicle overturned when they went to Bahrain to celebrate the festival.

പെരുന്നാൾ അവധി ആഘോഷിക്കാൻ ബഹ്‌റൈനിലേയ്ക്ക് പോയ സംഘത്തിന്റെ വാഹനം മറിഞ്ഞ് 2 മലയാളി യുവാക്കള്‍ മരിച്ചു.

മേല്‍മുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ് കുമാര്‍ അര്‍ജുന്‍ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിന്‍ എബി (41) എന്നിവരാണ് മരിച്ചത്. ഖത്തറില്‍ നിന്ന് സൗദി വഴി ബഹ്റൈനിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം.

ദോഹയില്‍നിനിന്നും പുറപ്പെട്ട് അബു സംറ അതിര്‍ത്തി കഴിഞ്ഞതിന് ശേഷം ഹഫൂഫില്‍ എത്തുന്നതിന് മുന്‍പാണ് ഇവര്‍ സഞ്ചരിച്ച സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.  മണല്‍ത്തിട്ടയില്‍ കയറിയ  വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞായിരുന്നു അപകടം. മനോജ് അര്‍ജുന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായ പരുക്കുകളോടെ അഗസ്റ്റിന്‍ എബിയെ ഹുഫൂഫിലെ അല്‍മന ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി കെ.എം.സിസി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!