ഇന്ത്യയുടെ മൂന്നാമത് ചാന്ദ്രദൗത്യം : ചാന്ദ്രയാൻ 3 യുടെ വിക്ഷേപണം ജൂലൈ പകുതിയോടെയെന്ന് ISRO മേധാവി

India's third lunar mission Chandrayaan 3 will be launched in mid-July, says ISRO chief

ഇന്ത്യയുടെ മൂന്നാമത് ചാന്ദ്രദൗത്യം ചാന്ദ്രയാൻ 3 2023 ജൂലൈ 12 നും 19 നും ഇടയിൽ വിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി ISRO മേധാവി എസ് സോമനാഥ് അറിയിച്ചു.

“ഇപ്പോൾ ചന്ദ്രയാൻ 3 ബഹിരാകാശ പേടകം പൂർണ്ണമായും സംയോജിപ്പിച്ചിരിക്കുന്നു. ഞങ്ങൾ പരീക്ഷണം പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ വിക്ഷേപണം ജൂലൈ 12 നും 19 നും ഇടയിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കൃത്യമായ തീയതി ഞങ്ങൾ പ്രഖ്യാപിക്കും ” ISRO മേധാവി എസ് സോമനാഥ് പറയുന്നു,

ഇന്ത്യന്‍ ബഹിരാകാശ മേഖലയിലെ ഏറ്റവും സുപ്രധാന മിഷനായി കാണുന്നതാണ് ചാന്ദ്രയാന്‍ 3. ചന്ദ്രനിലേക്ക് ഇന്ത്യ അയക്കാന്‍ പോകുന്ന മൂന്നാമത്തെ ദൗത്യമാണിത്. നാല് വര്‍ഷം മുമ്പ് ചന്ദ്രയാന്‍ രണ്ട് ചന്ദ്രനില്‍ ഇടിച്ചിറങ്ങിയിരുന്നു.

ഇതേ തുടര്‍ന്ന് പര്യടനത്തിന് സാധിക്കാതെ ദൗത്യം അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ചാന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം നേരത്തെ പലതവണ നീട്ടിവെക്കപ്പെട്ടതാണ്. GSLV Mk-III ന്റെ ചിറകിലേറിയാണ് ചാന്ദ്രയാന്‍ മൂന്നാം ദൗത്യം യാത്രയാവുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!