ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനിടെ മലയാളി തീര്ത്ഥാടകന് മരിച്ചു. പണ്ഡിതനും മുകേരി മഹല്ല് ഖാദിയും റഹ്മാനിയ അറബിക് കോളജ് പ്രൊഫസറുമായിരുന്ന എൻ.പി.കെ. അബ്ദുള്ള ഫൈസിയാണ് ഇന്നലെ ബുധനാഴ്ച്ച രാവിലെ മരിച്ചത്. ഭാര്യയുടെ കൂടെയായിരുന്നു ഹജ്ജിനെത്തിയത് അറഫാ സംഗമം കഴിഞ്ഞ് മടങ്ങവെ മുസ്ദലിഫയിൽ വെച്ചായിരുന്നു അന്ത്യം.