സൗദി അറേബ്യയിലെ യുഎസ് കോണ്‍സുലേറ്റിന് സമീപമുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.

Two people were killed in a shooting near the US consulate in Saudi Arabia.

സൗദി അറേബ്യയിലെ ജിദ്ദയില്‍ യുഎസ് കോണ്‍സുലേറ്റിന് സമീപമുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി സൗദി പ്രസ് ഏജന്‍സിറിപ്പോര്‍ട്ട് ചെയ്തു.

ബലി പെരുന്നാള്‍ ദിനമായ ഇന്നലെ വൈകിട്ട് ആറേമുക്കാലോടെയായിരുന്നു സംഭവം. തോക്കുമായി കാറില്‍ നിന്നിറങ്ങിയ അക്രമിയും നേപ്പാള്‍ സ്വദേശിയായ കോണ്‍സുലേറ്റ് സെക്യൂരിറ്റി ഗാര്‍ഡുമാണ് കൊല്ലപ്പെട്ടത്. കോണ്‍സുലേറ്റിനു നേരെ വെടിയുതിര്‍ത്ത അക്രമിയെ സുരക്ഷാ സേന വെടിവെച്ച് കൊലപ്പെടുത്തി.

സംഭവത്തിൽ അമേരിക്കക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ യുഎസ് എംബസിയും കോൺസുലേറ്റും സൗദി അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!