യുഎഇയിൽ റെഡ് ലൈറ്റ് മറികടന്ന് യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ഡ്രൈവർക്ക് ജയിൽ ശിക്ഷ : 2 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്നും കോടതി.

ഖോർഫക്കാനിൽ റെഡ് ലൈറ്റ് നിയമം ലംഘിച്ച് രണ്ട് സ്ത്രീകളുടെ മേൽ വാഹനം ഇടിച്ചു കയറ്റിയ കുറ്റത്തിന് അറബ് യുവാവിന് ജയിൽ ശിക്ഷയും 2 ലക്ഷം നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. ഇടിയുടെ ആഘാതത്തിൽ ഒരു യുവതി മരണപ്പെടുകയും ഒരു യുവതിക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.

അപകടത്തിൽപ്പെട്ട വാഹനം ഇൻഷുർ ചെയ്ത കമ്പനിയുമായി വ്യക്തിഗതമായോ സംയുക്തമായോ 5,000 ദിർഹം പിഴയും 2 ലക്ഷം നഷ്ടപരിഹാരമായി അടക്കാനാണ് ഖോർ ഫക്കൻ അപ്പീൽ കോടതി ഉത്തരവിട്ടിട്ടുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!