Search
Close this search box.

ബോട്ട് യാത്രയ്ക്കിടെ 2.5 ലക്ഷം ദിർഹത്തിന്റെ റോളക്സ് വാച്ച് കടലിൽ പോയി : മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തിക്കൊടുത്ത് ദുബായ് പോലീസ്

Rolex watch worth Dh2.5 lakh goes overboard during boat trip- Dubai police find it within minutes

ബോട്ട് യാത്രയ്ക്കിടെ കടലിൽ കളഞ്ഞ് പോയ വിനോദ സഞ്ചാരികളുടെ 2.5 ലക്ഷം ദിർഹത്തിന്റെ റോളക്സ് വാച്ച് മിനിറ്റുകൾക്കുള്ളിൽ ദുബായ് പോലീസിന്റെ മുങ്ങൽ വിദഗ്ധരുടെ സംഘം കണ്ടെത്തിക്കൊടുത്തു. ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്

യുഎഇ പൗരനായ ഹമീദ് ഫഹദ് അലമേരിയും സുഹൃത്തുക്കളും ദുബായിലെ പാം ജുമൈറയിൽ ഒരു ബോട്ട് യാത്ര ആസ്വദിക്കുന്നതിനിടെ യുകെയിൽ നിന്നുള്ള ഒരു ടൂറിസ്റ്റിന്റെ വാച്ച് കടലിൽ പോകുകയായിരുന്നു. വളരെ ആഴം കൂടിയ സ്ഥലത്ത് വെച്ചാണ് വാച്ച് നഷ്ടമായത്. വാച്ച് കണ്ടെത്താൻ കഴിയില്ലെന്ന് തോന്നിയിരുന്നെങ്കിലും ഉടൻ ദുബായ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

മിനിറ്റുകൾക്കകം ദുബായ് പോലീസിന്റെ മുങ്ങൽ വിദഗ്ധരുടെ സംഘം സ്ഥലത്തെത്തി 30 മിനിറ്റിനുള്ളിൽ തന്നെ കടലിന്റെ അടിതട്ടിൽ നിന്നും വാച്ച് കണ്ടെത്തികൊടുക്കുകയായിരുന്നു. ദുബായ് പോലീസിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും എക്കാലത്തെയും മികച്ച പോലീസ് സേവനമാണ് തങ്ങൾ കണ്ടതെന്നും വിനോദ സഞ്ചാരികളുടെ സംഘം പറഞ്ഞു.

ദുബായ് പോലീസ് ഇത്തരത്തിലുള്ള വസ്തുക്കൾ വീണ്ടെടുക്കുന്നത് ഇതാദ്യമായല്ല. ഇതിന് മുമ്പ് ഡാമിൽ കയാക്കിംഗിനിടെ ഐഡിയും, ക്രെഡിറ്റ് കാർഡുകളും, വാഹനത്തിന്റെ താക്കോലും രണ്ട് ഫോണുകളും നഷ്ടപ്പെട്ടയാൾക്കും അവ വീണ്ടെടുത്ത് കൊടുത്ത് സഹായിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!