ഇന്ന് ജൂലൈ 1 ശനി, നാളെ ജൂലൈ 2 ഞായർ ദിവസങ്ങളിൽ ദുബായിലെ ചില പ്രധാന റോഡുകളിൽ കാലതാമസം നേരിട്ടേക്കാമെന്ന് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി.
വൈകുന്നേരം 7 മണി മുതൽ പുലർച്ചെ 2 മണി വരെ അൽ സഫ സ്ട്രീറ്റ്, ഹാപ്പിനസ് സ്ട്രീറ്റ്, അൽ ബദാ സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് കാലതാമസം നേരിടുക. കൊക്കകോള അരീനയിൽ നടക്കുന്ന ഇവന്റുമായി ബന്ധപ്പെട്ടാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.