മഹാരാഷ്ട്രയിൽ ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ 25 പേർ മരിച്ചു. ബുൽദാനയിലെ സമൃദ്ധി മഹാമാർഗ് എക്സ്പ്രസ് വേയിൽ വെച്ചാണ് അപകടം നടന്നത്.
പുലർച്ചെ 2 മണിയോടെ ബുൽദാനയിലാണ് സംഭവം. നാഗ്പൂരിൽ നിന്ന് പൂനെയിലേക്ക് വരികയായിരുന്നു ബസ് ആണ് അപകടത്തിൽ പെട്ടത്. ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് ബസിന് തീപിടിച്ചത്. ഡോറിന്റെ വശത്തേക്ക് മറിഞ്ഞതോടെ ആളുകൾ ബസിനുള്ളിൽ കുടുങ്ങിപ്പോയി. ഗ്ലാസും മറ്റും പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.
33 പേരാണ് ബസിൽ യാത്ര ചെയ്തിരുന്നത്. 25 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. എട്ടോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ബുൽദാന ഡെപ്യൂട്ടി സ്പെി ബാബുറാവു മഹാമുനി പറഞ്ഞു.