യുഎഇയിൽ നിന്നും ഒ​മാ​നി​ലേ​ക്ക്​ പോ​യ തൃശ്ശൂർ സ്വദേശി സ​ലാ​ല​യി​ലെ വാ​ദി ദ​ർ​ബാ​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു.

A native of Thrissur, who had gone to Oman from Aar, drowned in Wadi Darbat in Salalah.

യുഎഇയിൽ നിന്നും ഒ​മാ​നി​ലേ​ക്ക് പെ​രു​ന്നാ​ൾ അ​വ​ധി ആ​ഘോ​ഷി​ക്കാ​നാ​യി​ പോ​യ തൃശ്ശൂർ സ്വദേശി സ​ലാ​ല​യി​ലെ വാ​ദി ദ​ർ​ബാ​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു.

തൃ​ശൂ​ര്‍ ക​രൂ​പ​ട​ന്ന സ്വ​ദേ​ശി ചാ​ണേ​ലി പ​റ​മ്പി​ല്‍ സാ​ദി​ഖാ​ണ് (29) മ​രി​ച്ച​ത്. ഇന്നലെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോടെയാണ് അപകടം ഉണ്ടായത്. വാ​ദി ദ​ർ​ബാ​ത്തി​ൽ നീ​ന്തുമ്പോൾ ച​ളി​യി​ല്‍ പൂ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അം​ഗ​ങ്ങ​ൾ ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തി ക​ര​ക്ക് ക​യ​റ്റി​യെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ദുബായ് ജ​ബ​ല്‍ അ​ലി​യി​ലെ കാ​ര്‍ഗോ ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രുന്ന സാ​ദി​ഖ് അ​ബുദാബിയി​ലു​ള്ള ബ​ന്ധു​ക്ക​ളോ​ടൊ​പ്പ​മാ​ണ്‌ സ​ലാ​ല​യി​ലെ​ത്തി​യ​ത്. മൃ​ത​ദേ​ഹം സു​ല്‍‌​ത്താ​ന്‍ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ല്‍ സൂക്ഷിച്ചിരിക്കുകയാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!