ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷിന് ഷാർജ പോലീസിന്റെ ആദരം.
യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ആയിരകണക്കിന് പുസ്തകങ്ങൾ ഉപയോഗിച്ചുള്ള ഭീമൻ ത്രിമാന ആർട്ട് നിർമ്മിച്ചതിനാണ് ഡാവിഞ്ചി സുരേഷിനെ ഷാർജ പോലീസ് ആദരിച്ചത്.
ഷാർജ എക്സ്പോ സെന്ററിൽ 60 അടി നീളവും 30 അടി വീതിയും 25 അടി ഉയരവും ഉള്ള പുസ്തകങ്ങൾ കൊണ്ടുള്ള ത്രിമാന ആർട്ട് ആണ് ഡാവിഞ്ചി സുരേഷ് നിർമ്മിച്ചത്. ഷാർജ ഇന്ത്യൻ അസോസിയേഷന്റെ സഹകരണത്തോടെയാണ് ഡാവിഞ്ചി സുരേഷ്.ഈ ഭീമൻ ത്രിമാന ആർട്ട് പൂർത്തിയാക്കിയത്.
ആദരവ് ഏറ്റുവാങ്ങാൻ ഡാവിഞ്ചി സുരേഷിനെ ഷാർജ പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ് മേധാവി നേരിട്ട് പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിലേക്ക് ക്ഷണിക്കുകയായിരുന്നു. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയാണ് ഡാവിഞ്ചി സുരേഷ്.