യുഎഇയിൽ ഡെലിവറി റൈഡർമാർക്കായി സോളാറിൽ പ്രവർത്തിക്കുന്ന വിശ്രമകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. യുഎഇയിൽ ആദ്യമായി അബുദാബിയിലാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.
“യുവർ സമ്മർ വിത്ത് അസ്” പദ്ധതിയുടെ ഭാഗമായി തലാബത്തിന്റെ സഹകരണത്തോടെ അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ ആണ് ഈ വിശ്രമകേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. ഡെലിവറി ഡ്രൈവർമാർക്കായി അബുദാബിയിലെ പ്രധാന സ്ഥലങ്ങളിൽ മൊബൈൽ എയർ കണ്ടീഷൻഡ് ബസുകളും ഉണ്ടാകും.